നാടകോത്സവം
1516272
Friday, February 21, 2025 4:39 AM IST
മൂവാറ്റുപുഴ: ഫിലിം ആന്‍ഡ് ഡ്രമാറ്റിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർമല കോളജിൽ അരങ്ങേറിയ നാടകോത്സവം മുൻ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കണ്ണാടൻ അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. പോൾ കളത്തൂർ, കോ-ഓർഡിനേറ്റർ നിബു തോംസണ്‍, ഫിലിം ആന്‍ഡ് ഡ്രമാറ്റിക് ക്ലബ് സെക്രട്ടറി നവനീത് ശശികുമാർ എന്നിവർ പങ്കെടുത്തു.
1999, മുറിപ്പാടുകൾ, കപ്സെറ്റ് എന്നീ നാടകങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യൂജിൻ റിച്ചാർഡ് എഡ്മണ്ട്, അനഘ സജീവൻ എന്നിവർ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.