പാതിവില തട്ടിപ്പ്; പ്രതിഷേധ യോഗം ഇന്ന്
1516262
Friday, February 21, 2025 4:31 AM IST
മൂവാറ്റുപുഴ: വുമണ്‍ ഓണ്‍ വീൽസ് പദ്ധതിയുടെ മറവിൽ പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു സിപിഐയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലിന് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ പ്രതിഷേധ യോഗം നടക്കും. മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജി മോൾ ഉദ്ഘാടനം ചെയ്യും.