കിഴുമുറിക്കടവ് പാലം ഉദ്ഘാടനം 24ന്
1516264
Friday, February 21, 2025 4:31 AM IST
പിറവം: മണീട്, രാമമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ ആറിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ കിഴുമുറിക്കടവ് പാലത്തിന്റെ ഉദ്ഘാടനം 24ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി പങ്കെടുക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് 3.30ന് കിഴുമുറി പള്ളി ഹാളില്‍ നടക്കും.