ഹോളിമാഗി ഫൊറോന പള്ളിയിൽ തിരുനാൾ 22നും 23നും
1516263
Friday, February 21, 2025 4:31 AM IST
മൂവാറ്റുപുഴ: ഹോളിമാഗി ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ 22നും 23നും ആഘോഷിക്കും. നാളെ വൈകുന്നേരം 4.30ന് വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ കൊടിയേറ്റും, 4.45ന് ആഘോഷമായ കുർബാന.
23ന് രാവിലെ 5.30നും, 7.30നും 10നും കുർബാന, വൈകുന്നേരം 4.15ന് വിവിധ വാർഡുകളിൽ നിന്നുള്ള ആലോഷമായ അന്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തിച്ചേരും, 4.45ന് ആലോഷമായ തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് പ്രദക്ഷിണം.