സംഗീത ഉപകരണങ്ങൾ അനുവദിച്ചു
1516268
Friday, February 21, 2025 4:39 AM IST
കൂത്താട്ടുകുളം: ഗവ. യുപി സ്കൂൾ പ്രീ പ്രൈമറിയിലെ കുട്ടികൾക്ക് ഉപകരണ സംഗീതം പരിശീലിക്കാൻ അവസരമൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിന് 75,000 രൂപയുടെ സംഗീത ഉപകരണങ്ങളാണ് അനുവദിച്ചിരിക്കുന്നത്.
ഓർഗൺ, വയലിൻ, ഗിത്താർ, ഹർമോണിയം, ചെണ്ട, ഓടക്കുഴൽ, വിവിധ സൈഡ് ഡ്രമ്മുകൾ തുടങ്ങി പതിനഞ്ചോളം സംഗീത ഉപകരണങ്ങളാണ് ലഭ്യമായത്.
അധ്യാപകരുടെയും മുതിർന്ന ക്ലാസിലെ കുട്ടികളുടെയും നേതൃത്വത്തിലാണ് പരിശീലനം. ചെണ്ട പരിശീലകൻ രാജേഷ് പുതുക്കുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു.