ബിഎസ്എൻഎൽ ഓഫീസ് ഉപരോധം; സിപിഎം കാൽനട ജാഥ ആരംഭിച്ചു
1516271
Friday, February 21, 2025 4:39 AM IST
മൂവാറ്റുപുഴ: ‘കേരളം ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎം 25ന് നടത്തുന്ന എറണാകുളം ബിഎസ്എൻഎൽ ഓഫീസ് ഉപരോധത്തിന് മുന്നോടിയായി സിപിഎം മൂവാറ്റുപുഴ ഏരിയ കാൽനട ജാഥ ആരംഭിച്ചു.
ആരക്കുഴ മാളികപ്പീടികയിൽ ജില്ലാ കമ്മിറ്റിയംഗം എൻ.സി. മോഹനൻ ജാഥ ക്യാപ്റ്റൻ അനീഷ് എം. മാത്യുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ആരക്കുഴ ലോക്കൽ സെക്രട്ടറി ബിനോയ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ എട്ടിന് വാഴക്കുളത്ത് കല്ലൂർക്കാട് കവലയിൽനിന്ന് തുടങ്ങുന്ന പര്യടനം സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആവോലി, അടൂപറന്പ്, മൂവാറ്റുപുഴ പി.ഒ. ജംഗ്ഷൻ, മാറാടി എയ്ഞ്ചൽ വോയിസ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മണ്ണത്തൂർ കവലയിൽ സമാപിക്കും.
സമാപനയോഗം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. ജാഥ 23ന് സമാപിക്കും.