കെഎസ്ഇബി എക്സി. എൻജിനീയറെ അസഭ്യം പറഞ്ഞു; ഓവർസിയറെ അറസ്റ്റ് ചെയ്തു
1516275
Friday, February 21, 2025 4:39 AM IST
മൂവാറ്റുപുഴ: കെഎസ്ഇബി എക്സി. എൻജിനീയറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓവർസിയർ അറസ്റ്റിൽ. അടിവാട് സ്വദേശി സുബൈറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച്ച എക്സി. എൻജിനീയറെ അസഭ്യം പറഞ്ഞതിനെതുടർന്ന് സുബൈറിനെ സസ്പെൻഡ് ചെയ്തിരുന്നു.
ബുധനാഴ്ച പ്രതി വീണ്ടും അസഭ്യം പറയുകയും ചീത്ത പറയുകയും ചെയ്തതോടെ എൻജിനീയർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.