ഭക്ഷ്യമേള സമാപിച്ചു
1516259
Friday, February 21, 2025 4:31 AM IST
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ വാട്ടര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന മേളയിലൂടെ 5.50 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.
വിവിധ പ്രാദേശിക വിഭവങ്ങള്‍, കുടുംബശ്രീ അംഗങ്ങളുടെ നാടന്‍ ഭക്ഷണങ്ങള്‍, ഒപ്പം സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ടായിരുന്നു. ഭക്ഷ്യമേളയുടെ രണ്ടാംഘട്ടം നാളെ മുതല്‍ 27 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും.