എം.എസ്. ഫൗഷി മികച്ച വില്ലേജ് ഓഫീസർ
1516267
Friday, February 21, 2025 4:31 AM IST
കോതമംഗലം: റവന്യൂ വകുപ്പ് മികച്ച വില്ലേജ് ഓഫീസറായി കോതമംഗലം വില്ലേജ് ഓഫീസർ എം.എസ്. ഫൗഷിയെ തെരഞ്ഞെടുത്തു. കുന്നത്തുനാട് കൊന്പനാട്, ചാലക്കുടി തിരുമുക്കുളം, പല്ലാരിമംഗലം, കോട്ടപ്പടി എന്നീ വില്ലേജുകളിൽ ഓഫീസറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് കോതമംഗലം വില്ലേജ് ഓഫീസറായി ഒരു വർഷം മുന്പ് ചുമതലയേറ്റത്.
തങ്കളം വട്ടക്കുടി വി.എം. റഹീമാണ് ഭർത്താവ്. കോതമംഗലം വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്. മക്കൾ: ആഷിഫ്, എം.എസ്. ഫസ്ലിം, കാലാന്പൂര് മുക്കണ്ണിയിൽ കുടുംബാംഗമാണ് ഫൗഷി.