ആവേശമായി ലേക്സൈഡ് മാരത്തണ്‍
1495077
Tuesday, January 14, 2025 4:33 AM IST
അങ്കമാലി: ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി ഹെറിറ്റേജ് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് കീര്‍ത്തി നിര്‍മല്‍ ലേക്സൈഡ് മാരത്തണ്‍ നടത്തി. മലയാറ്റൂര്‍ നക്ഷത്രത്തടാകത്തിന് സമീപം കീര്‍ത്തി നിര്‍മല്‍ ഗ്രൂപ്പ് എംഡി ജോണ്സണ് വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 2.4 കിലോമീറ്റർ ഇനങ്ങളിലായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
സമ്മാനദാന ചടങ്ങില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. എന്‍. സുന്ദരവടിവേലു, പെരുമ്പാവൂര്‍ എഎസ്പി ശക്തിസിംഗ് ആര്യ, കീര്‍ത്തി നിര്‍മല്‍ ഗ്രൂപ്പ് എംഡി ജോണ്സണ് വര്‍ഗീസ്, ഐഎസ്എസ്ഡി ചെയര്മാന് എം.വി. തോമസ്, എഡ്ജ് ഒപ്ടിക്കല്‍ എംഡി ഡോ. ടോണി, മാരത്തണ്‍ കണ്‍വീനര്‍ ബൈജു ചാക്കോ, കോ-ഓര്‍ഡിനേറ്റര്‍ ദേവദാസ് ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരുടെ സംഘടനയായ തക്ഷ ക്രിയേഷന്‍സ് എംഡി ജോളി ജോസഫിനെ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. എന്‍. സുന്ദരവടിവേലു ആദരിച്ചു. നിര്‍ധനരായ രോഗികള്‍ക്കുള്ള സഹായവിതരണം റോട്ടറി കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ സുനില്‍ വര്‍ഗീസ് നിര്‍വഹിച്ചു.
റോട്ടറി അസി. ഗവര്‍ണര്‍ സാബു ചക്കാലക്കല്‍, റോട്ടറി ക്ലബ് സെക്രട്ടറി എല്‍ദോ ജേക്കബ്, ട്രഷറര്‍ ഗാല്വിന് ജോയി, ജോയിന്റ് കണ്‍വീനര്‍മാരായ സുനില്‍കുമാര്‍, ആനന്ദ് തെക്കേക്കര തുടങ്ങിയവര്‍ പങ്കെടുത്തു.