കാഞ്ഞൂര്‍ തിരുനാള്‍ 17 മുതൽ
1495251
Wednesday, January 15, 2025 4:19 AM IST
കൊച്ചി: തീർഥാടനകേന്ദ്രമായ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 17 മുതല്‍ 20 വരെയും എട്ടാമിടം 26,27 തീയതികളിലും നടക്കും. തിരുനാള്‍ കൊടിയേറ്റ് 17ന് രാവിലെ ഒമ്പതിന് വികാരി ഫാ. ജോയ് കണ്ണമ്പുഴ നിര്‍വഹിക്കും.
തുടര്‍ന്ന് ശക്തന് തമ്പുരാന് കാഞ്ഞൂര്‍ പള്ളിക്ക് കാണിക്കയായി സമര്‍പ്പിച്ച ആന വിളക്ക് പള്ളി ചുറ്റി പ്രദക്ഷിണം നടക്കും.1 8ന് രാവിലെ 5.30 നും 10.30 നും കുര്‍ബാന തുടര്‍ന്ന് നൊവേന രാത്രി ഒന്‍പതിന് തൈക്കുടം ബീറ്റ്സിന്റെ ഗാനമേള ഗാനമേള എന്നിവ ഉണ്ടാകും. 19ന് രാവിലെ 5.30നും ഏഴിനും കുര്‍ബാന, നൊവേന. 9.30ന് തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജോഷി കളപ്പറമ്പത്ത് മുഖ്യകാര്‍മികത്വം വഹിക്കും.
20ന് രാവിലെ 9.45ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മൂന്ന് അങ്ങാടി പ്രദക്ഷിണം. വൈകുന്നേരം നാലിനും അഞ്ചിനും കുര്‍ബാന 6.30ന് സമാപന പ്രദക്ഷിണം. 21ന് രാവിലെ 5.30, നും ഏഴിനും 10നും തുടര്‍ന്ന് വൈകിട്ട് അഞ്ചിനും 6.30 നും എട്ടിനും കുര്‍ബാന.
രാത്രി ഒമ്പതിന് രൂപം എടുത്തുവയ്ക്കല്. തുടര്‍ന്ന് കൊച്ചിന് റിഥം ഗ്യാംങ്സിന്റെ ഗാനമേളയും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോയ് കണ്ണമ്പുഴ, റോബര്‍ട്ട്, ജോസ് പാറയ്ക്ക, സെബിന് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.