തോട്ടഞ്ചേരി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു
1494820
Monday, January 13, 2025 4:43 AM IST
മൂവാറ്റുപുഴ: ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന തോട്ടഞ്ചേരി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. തോട്ടഞ്ചേരി-കടുംപിടി കരകളെ ബന്ധിപ്പിക്കുന്ന തോട്ടഞ്ചേരി കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. പാലം നിർമാണത്തിന്റെ സെറ്റ് ഔട്ട് തോട്ടഞ്ചേരി കടവിൽ നടന്നു.
ചടങ്ങിൽ പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എൻജിനീയർ സാജൻ, കോണ്ട്രാക്ടർ പോൾ, പഞ്ചായത്തംഗം എം.എസ്. ഭാസ്കരൻ നായർ, പാലം നിർമാണ കമ്മിറ്റി ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുഭാഷ് കടയ്കോട്ട്, ഭാരവാഹികളായ ജോളി വെള്ളാങ്കൽ, തങ്കച്ചൻ പറയിടം, ഇമ്മാനുവൽ പോത്തനാമുഴി മറ്റ് പിഎംജിഎസ്വൈ ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പാലം നിർമാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 18ന് രാവിലെ 10ന് ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് തുടങ്ങിയവർ പ്രസംഗിക്കും.