കൊ​ച്ചി: 350 ഗ്രാം ​മാ​ത്രം തൂ​ക്ക​വു​മാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പി​റ​ന്ന ന​വ​ജാ​ത​ശി​ശു 'നോ​വ'​ക്ക് പുതുജീവനേകി എ​റ​ണാ​കു​ളം ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ സം​ഘം. ന​വ​ജാ​ത ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ന്‍ ഡോ. ​റോ​ജോ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 100 ദി​വ​സത്തി​ല​ധി​കം നീ​ണ്ട ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞ് നോ​വ​യെ സാ​ധാ​ര​ണ​ജീവിതത്തി ലേക്ക് എ​ത്തി​ച്ച​ത്. ഇ​ന്ത്യ​യി​ലെ​യും സൗ​ത്ത്ഈ​സ്റ്റ് ഏ​ഷ്യ​യി​ലെ​യും ത​ന്നെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ ന​വ​ജാ​ത ശി​ശു​വാ​ണ് നോ​വ.

24 ആ​ഴ്ച​യെ​ങ്കി​ലും അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ല്‍ വ​ള​ര്‍​ച്ച പ്രാ​പി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളാ​ണ് പൂ​ര്‍​ണ ആ​രോ​ഗ്യ​ത്തോ​ടെ ജ​നി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ‘നോ​വ' യു​ടെ കാ​ര്യ​ത്തി​ല്‍ അ​തി​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ കു​റ​ഞ്ഞ വ​ള​ര്‍​ച്ച പോ​ലും എ​ത്താ​തെ 23-ാമ​ത്തെ ആ​ഴ്ച​യി​ല്‍ ആ​യി​രു​ന്നു ജ​ന​നം. കൂ​ടാ​തെ ജ​ന​ന സമ​യ​ത്ത് അ​മ്മ സു​ജി​ഷ​യ്ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​യി​രു​ന്ന​തും കു​ഞ്ഞി​ന്‍റെ അ​വ​സ്ഥ സ​ങ്കീ​ര്‍​ണ​മാ​ക്കി.

ജ​നി​ച്ച ഉ​ട​നെ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി ലേ​ബ​ര്‍ റൂ​മി​ല്‍ വ​ച്ചു ത​ന്നെ കു​ഞ്ഞി​ന് കൃ​ത്രി​മ ശ്വാ​സം ന​ല്‍​കി. പി​ന്നീ​ട് ഒ​രു മാ​സ​ത്തോ​ളം എ​ന്‍​ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സം തു​ട​രു​ക​യും ചെ​യ്തു.

അ​തി​നു ശേ​ഷം കു​ഞ്ഞി​നെ അ​ത്യാ​ധു​നി​ക നോ​ണ്‍ ഇ​ന്‍​വേ​സീ​വ് വെ​ന്‍റി​ലേ​റ്റ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി. കു​ഞ്ഞി​ന് പോ​യിന്‍റ് ഓ​ഫ് കെ​യ​ര്‍ എ​ക്കോ​കാ​ര്‍​ഡി​യോ​ഗ്രാം, ന്യൂ​റോ​സോ​ണോ​ഗ്രാം എ​ന്നി​വ ചെ​യ്യു​ക​യും ഹൃ​ദ​യ​മി​ടി​​പ്പ് കു​റ​വാ​യ​തി​നാ​ല്‍ അ​ത് നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ല്‍​കുകയും ചെ‌യ്തു.

നോ​വ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ​യും നേ​ഴ്‌​സു​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ലൂ​ര്‍​ദ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് സെ​ക്വീ​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ന​വ​ജാ​ത ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ന്‍ ഡോ. ​റോ​ജോ ജോ​യി, ഡോ. ​അ​ഷ്‌​റി​ന്‍ നൗ​ഷാ​ദ്, ഡോ. ​അ​നു​ഭ​വ്, ഡോ. ​മെ​വി​ന്‍ ജോ​സഫ്, ഡോ. ​എം.​എ​സ്. കാ​വേ​രി, ഡോ. ​എ​സ്. അ​ഫീ​ന, ഡോ. ​അ​പ​ര്‍​ണ രാ​ജ്, ലൂ​ര്‍​ദ് ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ദി​വ്യ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ.

നി​ല​വി​ല്‍ കു​ഞ്ഞ് പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും സ്വ​ന്ത​മാ​യി ശ്വാ​സോ​ച്ഛ്വാ​സം എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല്‍ അ​ധി​ക​മാ​യി മ​റ്റു സ​പ്പോ​ര്‍​ട്ടു​ക​ളി​ല്ലാ​തെ മാ​താ​വി​നോ​ടൊ​പ്പം സാ​ധാ​ര​ണ മു​റി​യി​ലാ​ണ് കു​ട്ടി ഉ​ള്ള​തെ​ന്നും ഡോ.​റോ​ജോ ജോ​യ് അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ കു​ട്ടി​ക്ക് 1.850 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടെ​ന്നും അ​ടു​ത്ത ദി​വ​സം ത​ന്നെ വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യും എ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.