ഉബൈദുള്ളയും ചെറിയവും ഇനി ഇരുമ്പ് വിലയ്ക്ക്
1495079
Tuesday, January 14, 2025 4:33 AM IST
മട്ടാഞ്ചേരി: കൊച്ചി തുറമുഖ അഥോറിറ്റിയുടെ കീഴിൽ കാൽ നുറ്റാണ്ടിലേറെ ചരക്കു നീക്കം നടത്തിയ കപ്പലുകളായ എം.വി. ഉബൈ ദുള്ളയും എം.വി. ചെറിയവും ഇരുമ്പ് വിലയ്ക്ക് കണ്ടം ചെയ്യാൻ നടപടിയായി.
കപ്പലുകളിൽ എ ക്ലാസ് വിഭാഗത്തിൽപ്പെടുന്നവയാണ് ഇവ രണ്ടും. ഇരുകപ്പലുകളും ലക്ഷദ്വീപിലടക്കം ചരക്കുനീക്കം നടത്തിയിട്ടുണ്ട്. 1992ൽ ഗുജറാത്തിൽ നിർമിച്ച കപ്പലാണ് എം.വി. ഉബൈയ്ദുള്ള. നീളം 52 മീറ്ററാണ്. വീതി 11 മീറ്ററും. ഭാരം 738 ടൺ. എം.വി. ചെറിയത്തിന് 28 വർഷത്തെ പഴക്കമുണ്ട്. നീളം 57 മീറ്റർ. 11 മീറ്റർ വീതിയുമുണ്ട്.
സേവന കാലാവധി അവസാനിച്ചതിനാൽ രണ്ട് കപ്പലുകളും കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ നങ്കുരമിട്ടിരിട്ടിരിക്കുകയാണ്. ലേല നടപടികൾ പൂർത്തിയായാൽ കപ്പലുകൾ തുറമുഖത്ത് നിന്ന് നീക്കം ചെയ്യും. നാലു ലക്ഷം രൂപയാണ് ലേലത്തിൽ പങ്കെടുക്കുന്നതിന് നിരതദ്രവ്യ തുക.