കാക്കൂർ സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് തുടക്കമായി
1495242
Wednesday, January 15, 2025 4:19 AM IST
കാക്കൂർ: സെന്റ് ജോസഫ്സ് കത്തോലിക്കാ തീർഥാടന പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വിവാഹതിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ആരംഭിച്ചു. 24ന് തിരുനാൾ സമാപിക്കും.
ഇന്ന് മുതൽ 21 വരെ ദിവസവും വൈകുന്നേരം നാലിന് ജപമാല. ഇന്ന് മുതൽ 18 വരെയും 20നും വൈകുന്നേരം 4.30ന് പിതാപാത, കുർബാന, സന്ദേശം. നൊവേന - റവ.ഡോ. ജോസഫ് കുഴികണ്ടത്തിൽ, ഫാ. ജോണ് കണ്ണന്താനം, മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. ടിംസണ് പറക്കോട്ടിൽ, റവ. ഡോ. പീറ്റർ കുഴികണ്ടത്തിൽ, ഫാ. മാണി കരോട്ടെകുഴികണ്ടത്തിൽ എന്നിവർ നയിക്കും.
19ന് രാവിലെ ആറിന് ആരാധന, സപ്രാ, ഏഴിനും 9.45നും കുർബാന, 9.25ന് സപ്രാ, 11ന് വിശ്വാസ പരിശീലനം, വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ കുന്പസാരം. 20ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ധ്യാനം നയിക്കുന്നത് ഫാ. മൈക്കിൾ പനച്ചിക്കൽ.
21ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് പിതാപാത, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് കുർബാന, സന്ദേശം, നൊവേന - ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, 6.30 മുതൽ 8.30 വരെ ധ്യാനം നയിക്കുന്നത് ഫാ. മൈക്കിൾ പനച്ചിക്കൽ. 22ന് രാവിലെ 5.45ന് ആരാധന, സപ്രാ, 6.15നും 9.30നും കുർബാന, ഒന്പതിന് പിതാപാത,
11ന് തിരുസ്വരൂപങ്ങൾ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു, രണ്ടിന് തിരുസ്വരൂപങ്ങൾ പന്തലിലേക്ക് കൊണ്ടുപോകുന്നു, അഞ്ചിന് വാദ്യമേളങ്ങൾ, ആറിന് റംശാ പള്ളിയിൽ, പ്രദക്ഷിണം, 7.30ന് പ്രദക്ഷിണ സംഗമം - തിരുകുടുംബ സംഗമം, പ്രസംഗം - ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, 8.15ന് പ്രദക്ഷിണം (പള്ളിയിലേക്ക്), 9.15ന് പ്രദക്ഷിണ സമാപനം, ആശീർവാദം, 9.30ന് ആകാശ വിസ്മയം.
23ന് രാവിലെ 5.45ന് ആരാധന, സപ്രാ, 6.15ന് കുർബാന, ഒന്പതിന് പിതാപാത, 9.30ന് തിരുനാൾ റാസ, സന്ദേശം - ഫാ. ജോസഫ് കണിയോടിക്കൽ, ഫാ. ജോണ് കണ്ണന്താനം, ഫാ. കുര്യാക്കോസ് പുളിന്താനം, ഫാ. ജോസ് തറപ്പേൽ, ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം, ഒന്നിന് പ്രദക്ഷിണ സമാപനം, പരിശുദ്ധ കുർബാന ആശീർവാദം, ഏഴിന് നാടകം.
24ന് പൂർവീകരുടെ ഓർമദിനം, രാവിലെ അഞ്ചിന് കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയാണ് തിരുന്നാൾ പരിപാടികളെന്ന് വികാരി ഫാ. ഏബ്രഹാം കുളമാക്കൽ, ടോജോ ജോസ് എളബ്ലാശേരിൽ, ബിജു കുര്യാക്കോസ് തറമഠത്തിൽ, പബ്ലിസിറ്റി കണ്വീനർ ജോർജ് വർഗീസ് നെടുംപിള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.