ആ​ലു​വ: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ട​ത്ത​ല തേ​വ​ക്ക​ൽ കൊ​ത്താ​പ്പു​റം ക​നാ​ൽ പു​റ​മ്പോ​ക്ക് പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ ഷെ​മീ​ർ(43) നെ​യാ​ണ് എ​ട​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ ബെ​ഡ്റൂ​മി​ൽ ഇ​രു​മ്പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 1.140 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.