പോക്സോ കേസ് പ്രതി അറസ്റ്റിൽ
1494835
Monday, January 13, 2025 4:53 AM IST
മട്ടാഞ്ചേരി: പോക്സോ കേസ് പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി രജീബാ(38)ണ് അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകൂട്ടി കുളിക്കുന്ന സമയത്ത് ഫോണിൽ വീഡിയോ പകർത്താൻ ശ്രമിച്ച കേസിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.