‘മരിയോത്സവ് 2025’ഉദ്ഘാടനം
1494821
Monday, January 13, 2025 4:43 AM IST
കൂത്താട്ടുകുളം: മേരിഗിരി സിഎംഐ പബ്ലിക് സ്കൂൾ വാർഷികാഘോഷം മരിയോത്സവ് 2025ന്റെ ഉദ്ഘാടനം ഡിആർഡിഒ മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് നിർവഹിച്ചു.
കോട്ടയം സിഎംഐ സെന്റ് ജോസഫ്സ് പ്രോവിൻസ് കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്ത് സിഎംഐ അധ്യക്ഷത വഹിച്ചു.
കാന്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട്, സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, പ്രധാനാധ്യാപിക ബി. രാജിമോൾ, പിടിഎ പ്രസിഡന്റ് ഡോ. എസ്. മധുകുമാർ, വൈസ് പ്രസിഡന്റ് ഡോ. നീതു എം. ബാബു തുടങ്ങിയവർ പങ്കെടുത്തു.