അമൃതയില്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
1495240
Wednesday, January 15, 2025 4:08 AM IST
കൊച്ചി: അമൃത സ്കൂള്‍ ഓഫ് ഡെന്റിസ്ട്രിയിലെ പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് ഡെന്റിസ്ട്രി പ്രിന്‍സിപ്പല്‍ ഡോ. ബാലഗോപാല്‍ വര്‍മ, ഇന്ത്യന്‍ പ്രോസ്തോഡോണ്ടിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. എല്‍. രൂപേഷ്, ഡോ. നാരായണന് ഉണ്ണി,
ഡോ. എസ്. രാകേഷ്, ഡോ. വി. മഞ്ജു, ഡോ. സുബ്രഹ്മാണ്യ അയ്യര്‍, ഡോ. പ്രമോദ് സുഭാഷ്, ഡോ. കെ.മഹേഷ്, ഡോ. എം. ശിവശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.