ഡോ. കെ.ഇ. പൗലോസിനെ അനുമോദിച്ചു
1494824
Monday, January 13, 2025 4:43 AM IST
മൂവാറ്റുപുഴ: ഐഎംഎ കേരള ഘടകം മെഡിക്കൽ മേഖലയിലെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ച ഡോ. കെ.ഇ. പൗലോസിനെ മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ അനുമോദിച്ചു.
ഇടവകയുടെ ഉപഹാരം വികാരി ഫാ. ഏബ്രാഹം കാരാമ്മേൽ സമ്മാനിച്ചു. അസി. വികാരി ഫാ. സിബി മാത്യു വർഗീസ്, യൽദോ വർഗീസ് താമരപ്പിള്ളിൽ, വിവിൻ പോൾ കുളങ്ങര, ഡീക്കൻ ബേസിൽ ജോയി എന്നിവർ പ്രസംഗിച്ചു.