തിരുനാൾ : ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
1494818
Monday, January 13, 2025 4:43 AM IST
വാഴക്കുളം: ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 18,19 തീയതികളിൽ നടക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇന്ന് ആരംഭിക്കും. 17 വരെ ദിവസവും രാവിലെ ആറിന് കരുണകൊന്ത, ആരാധന, വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന.
18ന് രാവിലെ ആറിന് കരുണകൊന്ത, ആരാധന, വിശുദ്ധ കുർബാന, 7.30ന് ലദീഞ്ഞ്, അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന - ഫാ. ജെയിംസ് പറയ്ക്കനാൽ, പ്രസംഗം - ഫാ. ജെയിംസ് ചൂരത്തൊട്ടി, തുടർന്ന് കണ്ണപ്പുഴ കപ്പേളയിലേക്ക് പ്രദക്ഷിണം, എട്ടിന് സമാപനാശീർവാദം.
19ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, നൊവേന, 7.15നും 10.30നും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന - ഫാ. ജോസ് കൂനാനിക്കൽ. പ്രസംഗം - ഫാ. സ്കറിയ പുന്നമറ്റത്തിൽ, എട്ടിന് സമാപനാശീർവാദം.
20ന് രാവിലെ ആറിന് കരുണകൊന്ത, ആരാധന, മരിച്ചവരുടെ ഓർമ ആചരണത്തോടെ വിശുദ്ധ കുർബാന എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജോസഫ് കൊയ്ത്താനത്ത്, അസി. വികാരി ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ എന്നിവർ അറിയിച്ചു.