‘വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല’
1495244
Wednesday, January 15, 2025 4:19 AM IST
കോതമംഗലം: കോതമംഗലത്ത് ഉൾപ്പെടെ സംസ്ഥാനത്തുടനീളം മലയോര ഗ്രാമങ്ങളിൽ രൂക്ഷമായ വന്യമൃഗശല്യമുണ്ടായിട്ടും പരിഹാരം കാണാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോതമംഗലം പീസ് വാലിയിൽ ടി.എച്ച്. മുസ്തഫ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാനെത്തിയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി 27 മുതൽ അഞ്ച് വരെ യുഡിഎഫിന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര സംഘടിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.