‘സമരനിശ’ നാളെ
1495243
Wednesday, January 15, 2025 4:19 AM IST
മൂവാറ്റുപുഴ: നഗരസഭയിലെ വികസനമുരടിപ്പിനും യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ നഗരസഭ ഓഫീസിനു മുന്നിൽ ‘സമരനിശ’ നടത്തും. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യും.
നഗരസഭ പ്രദേശത്തെ റോഡ് വികസനം, മൂവാറ്റുപുഴ ബൈപ്പാസ്, സ്റ്റേഡിയം നവീകരണം, മാലിന്യ നിർമാർജന പദ്ധതി, ഷീ ലോഡ്ജ്, ഇൻഡോർ സ്റ്റേഡിയം, ശ്മശാനത്തിൽ ബർണർ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടും നാല് വർഷം കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഒന്നും നടപ്പാക്കിയില്ല.
ലൈഫ്മിഷൻ ഭവന പദ്ധതിയടക്കമുള്ള ജനകീയ പദ്ധതികളും നടപ്പാക്കാൻ നഗരസഭാ അധികൃതർ തയാറായില്ലെന്നും ആരോപിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.