ആലങ്ങാട് പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; കോൺഗ്രസ് പരാതി നൽകി
1495074
Tuesday, January 14, 2025 4:33 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആലങ്ങാട് സൗത്ത് നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അസി. എൻജിനീയർക്ക് പരാതി നൽകി.
കൊങ്ങോർപ്പിള്ളി, ഒളനാട്, കരിങ്ങാം തുരുത്ത്, തിരുമുപ്പം, നീറിക്കോട്, കോട്ടപ്പുറം കുന്നേൽ പള്ളി, തിരുവാലൂർ, ആലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളക്ഷാമം മൂലം ദുരിതത്തിലായിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ളം എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് ആലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ് ആലങ്ങാട് സൗത്ത് നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തും.
വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം പി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലിയാഖത്തലി മൂപ്പൻ അധ്യക്ഷത വഹിച്ചു.
ലിന്റോ അഗസ്റ്റിൻ, കോൺഗ്രസ് നേതാക്കളായ സുനിൽ തിരുവാലൂർ, വി.എം. സെബാസ്റ്റ്യൻ, ഗർവാസീസ് പി. മാനാടൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.