ചാവറ ദര്ശൻ സ്കൂളിൽ വിളവെടുപ്പ് നടത്തി
1495072
Tuesday, January 14, 2025 4:33 AM IST
കൊച്ചി: കൂനമ്മാവ് ചാവറദര്ശന് സിഎംഐ പബ്ലിക് സ്കൂളിലെ പരിസ്ഥിതി ക്ലബായ ഹരിത ദര്‍ശന്റെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത ചീര, മരച്ചീനി എന്നിവയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി നിര്‍വഹിച്ചു.
സ്കൂള്‍ മാനേജരും പ്രിന്‍സിപ്പലുമായ ഫാ. മാര്ട്ടിന് മുണ്ടാടന്‍, ഫാ. മെജിറ്റ് വട്ടോലി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു പഴമ്പിള്ളി, ഹെഡ്മിസ്ട്രസ് പി.ജെ. അല്‍ഫോണ്‍സ, കോർഡിനേറ്റര്‍ കെ.എ. അനിത എന്നിവര്‍ പ്രസംഗിച്ചു.
ചീര, കപ്പ എന്നിവ കൂടാതെ പൊട്ടുവെള്ളരി, വഴുതന, മുളക്, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളും സ്കൂളില്‍ കൃഷി ചെയ്യുന്നുണ്ട്.