നെ​ടു​മ്പാശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ദേ​ശം ജം​ഗ്ഷ​നി​ൽ ഒ​രാ​ഴ്ച മു​മ്പ് ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ആ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളോ ക്ര​മീ​ക​ര​ണ​ങ്ങ​ളോ പ​ഠ​ന​ങ്ങ​ളോ ന​ട​ത്താ​തെ​യു​ള്ള ന​ട​പ​ടി മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും ചൊ​വ്വ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​

ആ​ലു​വ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​ര പ​റ​മ്പ​യം പാ​ലം ക​ട​ന്നും അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള നി​ര കു​ന്നും​പു​റം ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞും നീ​ളു​ക​യാ​ണ്. ഇ​പ്ര​കാ​രം ഉ​ണ്ടാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ര പി​ന്നീ​ട് ഒ​രി​ക്ക​ലും കു​റ​യു​ന്നു​മി​ല്ല. വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ഴി​ഞ്ഞ് ആ​ലു​വ, തോ​ട്ട​യ്ക്കാ​ട്ടു​ക​ര, പ​റ​വൂ​ർ ക​വ​ല പി​ന്നി​ട്ടും അ​ങ്ക​മാ​ലി, അ​ത്താ​ണി ക​ഴി​ഞ്ഞും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ണ്ടും കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.

ആ​ലു​വ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പ് സി​ഗ്ന​ൽ ലൈ​റ്റി​ന് ചു​വ​ട്ടി​ൽ ത​ന്നെ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ചൊ​വ്വ​ര റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്ന​ശേ​ഷം കൂ​ട്ട​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് ഇ​ത് ത​ട​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ല​ടി മ​ല​യാ​റ്റൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള 22 ബ​സുക​ൾ ഈ ​ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​ണ് വ​ഴി തി​രി​ഞ്ഞു പോ​കു​ന്ന​ത്.​

കൂ​ടാ​തെ അ​ത്താ​ണി, എ​ള​വൂ​ർ, മാ​ഞ്ഞാ​ലി, മാ​ള, ക​ണ​ക്ക​ൻ​ക​ട​വ്, എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 30 ബ​സു​ക​ളും സ​ർ​വീസ് ന​ട​ത്തു​ന്നു​ണ്ട്. സ​മ​യ​ക്ര​മം പാ​ലി​ക്കാ​നാ​വാ​തെ വ​രു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ബ​സ്സു​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.

മ​ഠ​ത്തി​മൂ​ല ഭാ​ഗ​ത്തേ​ക്കു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ യൂ ​ടേ​ൺ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ മു​സ്ലിം പ​ള്ളി​ക്ക് മു​മ്പി​ലൂ​ടെ തെ​റ്റാ​യ ദി​ശ വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ബ​സ് സ്റ്റോ​പ്പു​ക​ൾ പു​ന​ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നും ജം​ഗ്ഷ​നി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ങ്ക​മാ​ലി-​കാ​ല​ടി- അ​ത്താ​ണി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ ഏ.​പി. ജി​ബി, ബി.ഓ.​ ഡേ​വി​സ്, ടി.​എ​സ്. സി​ജു​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.