എം.കെ. കൃഷ്ണൻ ജന്മശതാബ്ദി ആഘോഷങ്ങൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1495069
Tuesday, January 14, 2025 4:18 AM IST
വൈപ്പിൻ: കർഷക തൊഴിലാളി നേതാവും മന്ത്രിയും പാർലമെന്റ് അംഗവുമായിരുന്ന എം.കെ. കൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ എം.കെ. സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.
മാതൃകാ പൊതുപ്രവർത്തകനുള്ള എം.കെ. മെമ്മൊറിയൽ അവാർഡ് കെ. രാധകൃഷ്ണൻ എംപിക്കും രുഗ്മണി കൃഷ്ണൻ മെമ്മൊറിയൽ വർക്കിംഗ് വുമൺ ഓഫ് ദ ഇയർ അവാർഡ് പ്രൊഫ. ടി.എ. ഉഷാകുമാരിക്കും മുഖ്യമന്ത്രി വിതരണം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ. വിജയരാഘവൻ, ഹൈബി ഈഡൻ എംപി, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ എന്നിവർ സംസാരിക്കും.