സാന്ത്വന സൗഹൃദ യാത്ര നടത്തി
1495249
Wednesday, January 15, 2025 4:19 AM IST
മൂവാറ്റുപുഴ: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കല്ലൂർക്കാട് പഞ്ചായത്തിന്റെയും കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാലാം വാർഡ് കലൂരിൽ പ്രവർത്തിക്കുന്ന ശാന്തി സദനത്തിലെ 16ഓളം ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി സാന്ത്വന സൗഹൃദ യാത്ര നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിൻ ഉദ്ഘടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി ഫ്ളാഗ് ഓഫ് ചെയ്തു. എ.കെ. ജിബി, ഡെൽസി ലൂക്കാച്ചാൻ, ഷൈനി ജെയിംസ്, ലാലി സ്റ്റൈബി, പി. പ്രേമലത എന്നിവർ പ്രസംഗിച്ചു.
കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുഹമ്മദ്തൻസിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുണ്‍ സോമനാഥ്, അരുണ്‍ എം. ശശി, പാലിയേറ്റീവ് നഴ്സ് ബിന്ദു രതീഷ് എന്നിവർ നേതൃത്വം നൽകി.