അനധികൃത മദ്യവില്പന: യുവാവ് കുടുങ്ങി
1495090
Tuesday, January 14, 2025 4:44 AM IST
പെരുമ്പാവൂർ: സ്കൂട്ടറിൽ അനധികൃതമായി മദ്യം വില്പന നടത്തിയയാളെ എക്സൈസ് സംഘം പിടികൂടി. ഓണംകുളം പാലമൂട്ടിൽ കൊല്ലിയാലിൽ അരുൺ പോൾ (42) ആണ് പിടിയിലായത്.
എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ് ) സാബു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് അരുണിനെ ഓണംകുളം ഭാഗത്തുനിന്നു പിടികൂടിയത്. ഇയാളുടെ സ്കൂട്ടറിൽ നിന്ന് എട്ടര ലിറ്റർ മദ്യവും, വില്പന നടത്തിയ പണവും പിടിച്ചെടുത്തു.
അസി. എക്സൈസ് ഇൻപെക്ടർ (ഗ്രേഡ് ) ടി.വി. ജോൺസൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ശ്രീകുമാർ, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.