കൊച്ചി മെട്രോ ഓട്ടോ ഫീഡർ: ഓട്ടോമേറ്റഡ് എഐ ക്യൂ സിസ്റ്റം ആരംഭിച്ചു
1495089
Tuesday, January 14, 2025 4:44 AM IST
ആലുവ: കൊച്ചി മെട്രോ ഓട്ടോ ഫീഡർ ആലുവ മെട്രോ സ്റ്റേഷനിൽ സർവീസ് ഓട്ടോമേറ്റഡ് എഐ ക്യൂ സിസ്റ്റം ആരംഭിച്ചു. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മെട്രോ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ അധ്യക്ഷത വഹിച്ചു.
മെട്രോ ഫീഡർ ഓട്ടോ യാത്രക്കാർക്ക് നിരക്കിലെ കൃത്യത, യാത്രക്കാരുടെ സുരക്ഷ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം എന്നിവ ഉറപ്പാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.