പഴുക്കാമറ്റം പള്ളിയിൽ പെരുന്നാളിന് കൊടിയേറി
1495066
Tuesday, January 14, 2025 4:18 AM IST
കോലഞ്ചേരി: പഴുക്കാമറ്റം സെന്റ് മേരീസ് സിംഹാസന പള്ളിയിൽ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിന് കൊടിയേറി. പെരുന്നാളിന് വികാരി ഫാ. തോമസ് മുരീക്കൻ കൊടിയേറ്റി. സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7.30ന് കുർബാന.
വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന, 7.30ന് പ്രദക്ഷിണം, 10ന് അത്താഴ ഭക്ഷണം. നാളെ രാവിലെ പ്രഭാത പ്രാർത്ഥന, എട്ടിന് മൂന്നിന്മേൽ കുർബാന, 10ന് സുനോറോ വണക്കം, 10.30 ന് പ്രദക്ഷിണം, 11.30ന് നേർച്ചസദ്യ.