നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ
1495088
Tuesday, January 14, 2025 4:44 AM IST
പോത്താനിക്കാട്: നിരവധി മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ. പൈങ്ങോട്ടൂർ അന്പാട്ടുപാറ കോട്ടക്കുടിയിൽ തോമസ് (22), ഇയാളുടെ സഹോദരൻ ബേസിൽ (29), പൈങ്ങോട്ടൂർ മഠത്തോത്തുപാറ അഞ്ചുപറന്പിൽ അനന്തു (28) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബറിൽ ആനത്തുഴിയിൽ വീടിന്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന കാപ്പിക്കുരുവും, ഗ്യാസ് കുറ്റിയും, ഗ്യാസ് സ്റ്റൗവും ഇവർ മോഷ്ടിച്ചിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് മറ്റു കേസുകളെ കുറിച്ചും അറിയുന്നത്.
തകരപ്പീടികയിൽ വീടിന് സമീപമുള്ള പുകപ്പുരയുടെ പൂട്ട് പൊളിച്ച് അവിടെ സൂക്ഷിച്ചിരുന്ന ഉണങ്ങിയ റബർ ഷീറ്റ് തോമസ് മോഷ്ടിച്ചിരുന്നു. കോന്നൻപാറയിൽ റബർ തോട്ടത്തിലെ കെട്ടിടത്തിൽ നിന്നും കെട്ടിടത്തിന്റെ ഓട് പൊളിച്ച് ഇവർ മൂവരും രണ്ടു ചാക്ക് ഉണക്ക ഒട്ടുപാലും മോഷ്ടിച്ചിരുന്നു.
മൂന്നുപേർക്കെതിരെയും പോത്താനിക്കാട്, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകൾ നിലവിലുണ്ട്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബ്രിജു കുമാർ, എസ്.ഐമാരായ റോജി ജോർജ്, പി.കെ സാബു, എം.എസ്. മനോജ്, സീനിയർ സിപിഒമാരായ ലിജേഷ്, ടി.കെ. ബിജു, സിപിഒ എം.എ. ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്.