വഴിയോരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യണം: കോടതി
1495253
Wednesday, January 15, 2025 4:26 AM IST
കൊച്ചി: സംസ്ഥാനത്തെ വഴിയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കുകയും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയില്‍ പോലും മാലിന്യ സംസ്കരണം ഭംഗിയായി നടക്കുന്നുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികളടക്കമുള്ളവ നിരോധിക്കുമെന്നും ഇതിന് പകരം എന്ത് ക്രമീകരണമാണ് ഏര്‍പ്പെടുത്താന്‍ കഴിയുകയെന്നും അറിയിക്കണെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.