തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
1494940
Monday, January 13, 2025 11:19 PM IST
ചോറ്റാനിക്കര: തമിഴ്നാട് ശിവഗംഗയ്ക്ക് സമീപം മാനാ മധുരയിലുണ്ടായ വാഹനാപകടത്തിൽ ചോറ്റാനിക്കര സ്വദേശിയായ യുവാവ് മരിച്ചു. ചോറ്റാനിക്കര ഒന്പതാം വാർഡിൽ നാറാണത്ത് കുഴിയിൽ വീട്ടിൽ ബാബുവിന്റെ മകൻ ആഷിക് ബാബു(25)വാണ് മരിച്ചത്.
കൊച്ചിയിൽനിന്നു രാമനാഥപുരത്തേയ്ക്ക് ടാറുമായി പോയ ടാങ്കർ ലോറി റോഡിന്റെ സൈഡ് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറി പൂർണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന രണ്ടു പേരേയും ഉടനെ മാനാ മധുരയിലെ സർക്കാരാശുപത്രിയിലെത്തിച്ചെങ്കിലും ആഷിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്കാരം ഇന്ന് ഒന്നിന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: സിന്ധു. സഹോദരൻ: ആകാശ്.