കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യബസിനടിയിൽപെട്ട യുവാവ് മരിച്ചു
1494941
Monday, January 13, 2025 11:19 PM IST
പള്ളുരുത്തി: കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽപെട്ട് യുവാവ് മരിച്ചു. പെരുന്പടപ്പ് പൈ റോഡിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ സനീഷ് ആന്റണി(38)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്പതോടെ പള്ളുരുത്തി ബസ്സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.
പെരുന്പടപ്പ് - ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന വനദുർഗ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. അപകടത്തെ തുടർന്ന് പരിക്കേറ്റ സനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മട്ടാഞ്ചേരി ഹാൾട്ടിൽ വാഹനങ്ങളുടെ ബോഡി ബിൽഡിംഗ് വർക്ഷോപ്പ് നടത്തുകയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം നടത്തി. അമ്മ: മോളി. സഹോദരങ്ങൾ: രാരീഷ്, സുബീഷ്.