ആലങ്ങാട് ടാങ്കറിൽ കുടിവെള്ള വിതരണം തുടങ്ങി
1495238
Wednesday, January 15, 2025 4:08 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ ടാങ്കറിൽ കുടിവെള്ള വിതരണം തുടങ്ങി. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ടാങ്കറിൽ കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യാൻ തുടങ്ങിയത്.
ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും അതുവരെ പഞ്ചായത്തിന്റ് ഫണ്ടിൽനിന്ന് പണം ചെലവഴിച്ചു ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ആലങ്ങാട് നോർത്ത് സൗത്ത് മണ്ഡലം കമ്മിറ്റികൾ ജനകീയ ധർണ നടത്തിയിരുന്നു .
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ കൊങ്ങോർപ്പിള്ളി, ഒളനാട്, കരിങ്ങാം തുരുത്ത്, തിരുമുപ്പം, നീറിക്കോട്, കോട്ടപ്പുറം കുന്നേൽ പള്ളി, തിരുവാലൂർ, ആലങ്ങാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി. പോൾ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആലങ്ങാട് നോർത്ത് മണ്ഡലം പ്രസിഡന്റ് ലിന്റോ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെ.ആർ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി.
ലിയാക്കത്തലി മൂപ്പൻ, പി.കെ. സുരേഷ്ബാബു, വി.ബി. ജബ്ബാർ, സുനിൽ തിരുവാലൂർ, ഗർവാസീസ് പി. മാനാടൻ, സന്തോഷ് പി. അഗസ്റ്റിൽ, എം.പി. റഷീദ്, ജോയി കൈതാരൻ, അഡ്വ. ബിനു കരിയാട്ടി, എബി മാഞ്ഞൂരാൻ, പി.എസ്. അനിൽ, അഷ്റഫ് അരീകോടത്ത്, പി കെ കിരൺ, എം ഡി ഫെല്ലി, പി വി മോഹനൻ ,
ബുഷറ അബ്ദുൽ ഖാദർ, വിജി ജോളി, എം.ആർ. ഉണ്ണികൃഷ്ണൻ, സലാം ചീരക്കുഴി, അരവിന്ദാക്ഷൻ, ജോഷി പേരെപറമ്പിൽ, ജോസഫ് കുരിശുമൂട്ടിൽ, എ എസ് ഉജ്ജ്വലൻ, വി എ സലി, സനീഷ് വർഗീസ്, എ.ബി. സുരേഷ്ബാബു, പി.ജെ. ബെന്നി, ജോഷി വേവുക്കാട്, കെ.പി. ജോസഫ്, കെ.കെ. സജീവ്, മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിലും മറ്റും വാട്ടർ അഥോറിറ്റിക്കുണ്ടായ വീഴ്ചയാണ് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ആരോപിച്ചു.
ഇക്കാര്യത്തിൽ അടിയന്തിരമായി പരിഹാരമുണ്ടാകാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തിപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളിലേയ്ക്ക് കടക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.