സംസ്ഥാന സ്കൂൾ കലോത്സവം: എ ഗ്രേഡ് നേടിയവരെ ആദരിച്ചു
1495245
Wednesday, January 15, 2025 4:19 AM IST
മൂവാറ്റുപുഴ: അജു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികളെ ആദരിച്ചു. മൂവാറ്റുപുഴ എസ്എസ്എൻഡി ഹയർ സെക്കൻഡറി സ്കൂളിലെ 15 വിദ്യാർഥികൾക്കാണ് ആദരവ് നൽകിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തന്പാൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.ജി. ബിജി, ഹൈസ്കൂൾ പ്രധാനാധ്യാപിക വി.എസ്. ധന്യ, അജു ഫൗണ്ടേഷൻ ഡയറക്ടർമാരായ സി.കെ. ഉണ്ണി, അജേഷ് കോട്ടമുറിക്കൽ, രജീഷ് ഗോപിനാഥ്, ഹയർ സെക്കൻഡറി അധ്യാപകൻ കെ.പി. ഷിലു എന്നിവർ പ്രസംഗിച്ചു.
മലയാള പ്രസംഗത്തിനും മലയാള ഉപന്യാസത്തിനും എ ഗ്രേഡ് നേടിയ വി.എസ്. ഗൗരി നന്ദന, കാവ്യ കേളി-അഭിനന്ദന സജീവ്, തമിഴ് പദ്യം ചൊല്ലൽ - എസ്. ആനന്ദിക്കും എ ഗ്രേഡ് ലഭിച്ചു. തുടർച്ചയായി വഞ്ചിപ്പാട്ടിന് എ ഗ്രേഡ് നേടികൊണ്ടിരിക്കുന്ന എസ്എസ്എൻഡി ഹയർ സെക്കൻഡറി സ്കൂൾ ഇക്കുറിയും എ ഗ്രേഡ് നേടിയെടുത്തു.
അൻസ എലിസബത്ത് റോയ്, പി.ആർ. ഹിബ പാത്തുമ്മ, വൈശാഖി രാജേഷ്, ഭാവന രാംദാസ്, അഞ്ജന റെജു, എസ്. ആനന്ദി, എസ്. ആർദ്ര, അമൃത രാജു, അമിത സുനിൽ, നഹല മുഹമ്മദ് എന്നിവരാണ് വഞ്ചിപ്പാട്ടിൽ വഞ്ചി തുഴഞ്ഞത്.