എംഡിഎംഎയുമായി യുവാവ് പിടിയില്‍
1495252
Wednesday, January 15, 2025 4:26 AM IST
കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. തൃശൂര്‍ കുറുക്കഞ്ചേരി നെടുപുഴ പള്ളിപ്പുറം വീട്ടില്‍ നിര്മലി(23)നെ ആണ് കൊച്ചി ഡാന്‍സാഫ് ടീം അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കര്‍ഷക റോഡില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 8.36 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് പരിശോധന നടത്തിയത്.