നിർമല കോളജിൽ പൂർവവിദ്യാർഥി മഹാസംഗമം
1495067
Tuesday, January 14, 2025 4:18 AM IST
മൂവാറ്റുപുഴ: നിർമല കോളജിൽ പൂർവ വിദ്യാർഥി മഹാസംഗമം സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പൂർവവിദ്യാർഥി എൽദോസ് പി. കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഠനം പൂർത്തിയാക്കി 50 വർഷം പിന്നിടുന്ന 1975 ബാച്ചിലെ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് തോമസ് മാത്യു പാറക്കൽ അധ്യക്ഷത വഹിച്ചു. 250 പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ഓട്ടോണോമസ് ഡയറക്ടർ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. എ.ജെ. ഇമ്മാനുവൽ, അലുംമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് ടോമി കളന്പാട്ടുപറന്പിൽ എന്നിവർ പ്രസംഗിച്ചു.