അത്ലറ്റിക്സ് സെലക്ഷൻ ട്രയൽസ് 18ന്
1495246
Wednesday, January 15, 2025 4:19 AM IST
കോതമംഗലം: എം.എ സ്പോർട്സ് അക്കാദമി അത്ലറ്റിക്സ് ഇനങ്ങളിലേക്കുള്ള കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് 18ന് രാവിലെ എട്ട് മുതൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ നടക്കും. എട്ട് മുതൽ ഡിഗ്രി വരെയുള്ള കായികതാരങ്ങൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾക്ക് താമസ സൗകര്യത്തോടുകൂടിയ ട്രെയിനിംഗ് സൗകര്യം ലഭ്യമാണ്.
ജംബ്സ്, സ്പ്രിന്റ്സ് ആന്‍ഡ് ഹർഡിൽസ്, ത്രോ എന്നീയിനങ്ങൾക്ക് പ്രത്യേകം പരിശീലന സൗകര്യമുണ്ടായിരിക്കും. വിവരങ്ങൾക്ക് എം.എ. ജോർജ് -9746946123, ജോർജ് ഇമ്മാനുവൽ - 9447437448, പി.ഐ. ബാബു - 9895144318, അർച്ചന ഷാജി - 9539033063.