മുനമ്പം ഭൂസമരം നടക്കുന്ന വാർഡിൽ കുടിവെള്ളമില്ല
1495075
Tuesday, January 14, 2025 4:33 AM IST
ചെറായി: പള്ളിപ്പുറം ഒന്നാം വാർഡിൽ മുനമ്പം ഭൂസമരം നടക്കുന്ന വേളാങ്കണ്ണി പള്ളി പരിസരത്തും സമീപപ്രദേശങ്ങളിലും രണ്ടു മാസമായി കുടിവെള്ളമില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മേഖലയിലെ ജനങ്ങൾ ദുരിതപ്പെടുകയാണ്.
കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പഞ്ചായത്തംഗങ്ങളും വാട്ടർ അതോറിറ്റി എക്സി. എൻജിനിയറെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇന്ന് ഈ ഭാഗത്തെ പെപ്പുകളിൽ പരിശോധന നടത്തി കേടുപാടുകൾ അടിയന്തരമായി പരിഹരിക്കാമെന്ന് എൻജിനീയർ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം പിൻവലിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. ബാബു, വി.എസ്. സോളി രാജ്, പഞ്ചായത്തംഗങ്ങളായ ജെസ്ന സനൽ, ലിജി ഡെനീഷ്, ഷീല ഗോപി, ലീമ ജിജിൻ, ദീപ്തി പ്രൈജു തുടങ്ങിയവരും ഉപരോധത്തിൽ പങ്കെടുത്തു.