അനധികൃത മാലിന്യ സംഭരണകേന്ദ്രം: നടപടിയുമായി പഞ്ചായത്ത്
1495233
Wednesday, January 15, 2025 4:08 AM IST
ആലുവ: കോഴിഫാം എന്ന പേരിൽ വാടകയ്ക്ക് എടുത്ത സ്ഥലത്ത് തുടങ്ങിയ അനധികൃത മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേ എടത്തല ഗ്രാമപഞ്ചായത്ത് നടപടി ആരംഭിച്ചു. പതിനാറാം വാർഡിൽ പുഞ്ചിരിമൂലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേയാണ് നടപടിയാരംഭിച്ചത്.
കാമറയിൽ രാത്രികാലങ്ങളിൽ മാലിന്യ വണ്ടി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യസംഭരണ കേന്ദ്രം കണ്ടെത്തിയത്. ജനവാസം കുറഞ്ഞ മേഖലയായതിനാലും വിശാലമായ സ്ഥലസൗകര്യം ഉണ്ടായതിനാലും ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ആലുവ സ്വദേശിയുടെ സ്ഥലം കോഴിഫാം വാടകയ്ക്ക് നടത്തുന്നതിനാണ് വാടകയ്ക്ക് എടുത്തിരുന്നത്. സ്ഥലത്ത് 25 ടണ്ണോളം വിവിധ തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതായി
എടത്തല പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തി.