തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസന പരിശീലന പരിപാടിക്ക് തുടക്കം
1495065
Tuesday, January 14, 2025 4:18 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ സെഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസം നീളുന്ന വിവിധ തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസന പരിശീലന പരിപാടിക്ക് തുടക്കമായി. കോതമംഗലം താലൂക്ക് വ്യവസായ ഓഫീസർ പി. അശ്വിൻ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡോ. നിധി പി. രമേശ്, ജിയാ ജോണ് പാറയിൽ, ഡോ. മീഗിൾ എസ്. മാത്യു എന്നിവർ പ്രസംഗിച്ചു. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ബേക്കിംഗ്, എംബ്രോയ്ഡറി, ആഭരണ നിർമ്മാണം, തേനീച്ച പരിപാലനം തുടങ്ങിയവയിൽ വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും പരിശീലനം നൽകും.