തിരുനാൾ
1495076
Tuesday, January 14, 2025 4:33 AM IST
പൂവത്തുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ
നെടുമ്പാശേരി: പൂവത്തുശേരി സെന്റ് ജോസഫ്സ് പള്ളി തിരുനാൾ 16 മുതൽ 20 വരെ തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകിട്ട് 5.30 ന് റവ. ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റും. 17ന് വൈകിട്ട് 5.30 ന് പ്രസുദേന്തി വാഴ്ച.
വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ ദിനമായ18ന് രാവിലെ 7.15ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപങ്ങളുടെയും അമ്പുകളുടെയും വെഞ്ചിരിപ്പ്, വീടുകളിലേക്ക് അമ്പ് എഴുന്നുള്ളിക്കൽ, വൈകിട്ട് 7ന് അമ്പ് പ്രദക്ഷിണം, തിരി വെഞ്ചിരിപ്പ്, രൂപം എടുത്തുവയ്ക്കൽ, വെസ്പര.
പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാൾ ദിനമായ 19ന് രാവിലെ 7ന് ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, വൈകിട്ട് 4ന് ഇടവകയിൽ നിന്നുള്ള വൈദികർ നയിക്കുന്ന ദിവ്യബലി, 5ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ നടക്കും.
പത്രസമ്മേളനത്തിൽ വികാരി ഫാ. ബിനോയി കോഴിപ്പാട്ട്, കൈക്കാരൻ ബിജോ വർഗീസ് പറമ്പേത്ത്, ഡിജോൺ ഡേവീസ് ഇരുമ്പൻ, ബിനിൽ പൗലോസ് കണ്ണമ്പുഴ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.