മ​ന്ത്രി പി.​ രാ​ജീ​വ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും

കൊ​ച്ചി: മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള "മെ​ട്രോ ക​ണ​ക്ട്' ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍​വീ​സ് നാ​ളെ ആരംഭിക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ക​ള​മ​ശേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നാ​ളെ വൈ​കിട്ട് നാ​ലി​ന് മ​ന്ത്രി പി.​ രാ​ജീ​വ് ആ​ദ്യ ബ​സ് സ​ര്‍​വീ​സ് ഫ്ലാഗ് ഓ​ഫ് ചെ​യ്യും.

ആ​ലു​വ-​നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ട്, ക​ള​മ​ശേ​രി-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഹൈ​ക്കോ​ടതി-​എം​ജി റോ​ഡ് സ​ര്‍​ക്കു​ല​ര്‍, ക​ട​വ​ന്ത്ര-​കെ.​പി. വ​ള്ളോ​ന്‍ റോ​ഡ് സ​ര്‍​ക്കു​ല​ര്‍, കാ​ക്ക​നാ​ട്-​വാ​ട്ട​ര്‍​ മെ​ട്രോ-​ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, കി​ന്‍​ഫ്ര ​പാ​ര്‍​ക്ക്, ക​ള​ക്ട​റേ​റ്റ്‌​ എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍​വീ​സു​ക​ള്‍ നടത്തു​ക.

എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ നാ​ലു ബ​സു​ക​ളും ക​ള​മ​ശേ​രി റൂ​ട്ടി​ല്‍ ര​ണ്ടു ബ​സു​ക​ളും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റൂ​ട്ടി​ല്‍ ഒ​രു ബ​സും ക​ള​ക്ടറേറ്റ് റൂ​ട്ടി​ല്‍ ര​ണ്ടു ബ​സു​ക​ളും ഹൈ​ക്കോ​ടതി റൂ​ട്ടി​ല്‍ മൂ​ന്നു ബ​സു​ക​ളും ക​ട​വ​ന്ത്ര റൂ​ട്ടി​ല്‍ ഒ​രു ബ​സു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 20 മി​നി​റ്റ് ഇ​ട​വി​ട്ടും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ 30 മി​നി​റ്റും ഇ​ട​വി​ട്ടും സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കും. രാ​വി​ലെ 6.45 മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 11നാ​ണ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് ആ​ലു​വ​യി​ലേ​ക്കു​ള്ള അ​വ​സാ​ന സ​ര്‍​വീ​സ്.

ക​ള​മ​ശേ​രി-​മെ​ഡി​ക്ക​ല്‍ കോ​ള​ജ് റൂ​ട്ടി​ല്‍ 30 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ഉ​ണ്ടാ​കും. രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ​യാ​ണ് സ​ര്‍​വീ​സ്. കാ​ക്ക​നാ​ട് വാ​ട്ട​ര്‍ മെ​ട്രോ കി​ന്‍​ഫ്ര ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റൂ​ട്ടി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ 25 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

കാ​ക്ക​നാ​ട് വാ​ട്ട​ര്‍ മെ​ട്രോ ക​ളക്ടറേ​റ്റ് റൂ​ട്ടി​ല്‍ 20 മി​നി​റ്റ് ഇ​ട​വി​ട്ട് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ​യും ഹൈ​ക്കോ​ടതി-​എം​ജി​ റോ​ഡ് സ​ര്‍​ക്കു​ല​ര്‍ റൂ​ട്ടി​ല്‍ 10 മി​നി​റ്റ് ഇ​ട​വി​ട്ട് രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ​യും ക​ട​വ​ന്ത്ര കെ.​പി. വ​ള്ളോ​ന്‍ റോ​ഡ്-​പ​ന​മ്പി​ള്ളി ന​ഗ​ര്‍ റൂ​ട്ടി​ല്‍ 25 മി​നി​റ്റ് ഇ​ട​വി​ട്ട് രാ​വി​ലെ ഒ​ന്പതു മു​ത​ല്‍ വൈ​കി​ട്ട് എ​ഴു​ വ​രെ​യും സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

ആ​ലു​വ എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ 80 രൂ​പ​യും മ​റ്റു റൂ​ട്ടു​ക​ളി​ല്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​യ്ക്ക് മി​നി​മം 20 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് വ​ഴി​യാ​ണ് ടി​ക്ക​റ്റിം​ഗ്. കാ​ഷ് ട്രാ​ന്‍​സാ​ക്‌ഷ​നും ഉ​ണ്ട്. യു​പി​ഐ വ​ഴി​യും റുപ്പേ ഡെ​ബി​റ്റ് കാ​ര്‍​ഡ്, കൊ​ച്ചി 1 കാ​ര്‍​ഡ് എ​ന്നി​വ വ​ഴി​യും പേമെന്‍റ് ന​ട​ത്താം.

33 സീ​റ്റു​ക​ളു​ള്ള ബ​സി​ല്‍ മൊ​ബെ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കൊ​ച്ചി മെ​ട്രോ, വാ​ട്ട​ര്‍ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള ഫ​സ്റ്റ് മൈ​ല്‍​ -ലാ​സ്റ്റ് മൈ​ല്‍ ക​ണ​ക്ടി​വി​റ്റി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 15 ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ സ​ര്‍​വീ​സി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ​റ​ഞ്ഞു.