ഈസ്റ്റ് നിർമലമാതാ പള്ളി സിൽവർ ജൂബിലിയാഘോഷം
1495248
Wednesday, January 15, 2025 4:19 AM IST
മൂവാറ്റുപുഴ: ഈസ്റ്റ് നിർമലമാതാ പള്ളിയുടെ സിൽവർ ജൂബിലിയോടാനുബന്ധിച്ചു ഇടവകയിലെ യൂവജനങ്ങൾ ഒരുമിച്ചുകൂടി പ്രാർഥന, പഠനം, പ്രവർത്തനം എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ജൂബിലി വർഷത്തിൽ ചെയ്യണ്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുകയും ചെയ്തു.
രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. യുവദീപ്തി കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് സോണറ്റ് ഷാജി അധ്യഷത വഹിച്ചു.
രൂപത പ്രസിഡന്റ് ജെറിൻ മംഗലാത്തുകുന്നേൽ ക്ലാസ് നയിച്ചു. രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് പീച്ചാനികുന്നേൽ രാത്രി ആരാധന നയിച്ചു. വികാരി ഫാ. ജോർജ് വടക്കേൽ, രൂപത ജനറൽ സെക്രട്ടറി ഹെൽക കെ. സാബു, സെക്രട്ടറി അമല പ്ലാക്കിൽ, ഫോറോന വൈസ് പ്രസിഡന്റ് ഡോണ സാബു എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ മോനിക്ക, നിഷാൽ വർഗീസ്, അന്ന ആന്റണി പുല്ലൻ, നോയൽ വർഗീസ്, ബെനറ്റ് ഷാജി എന്നിവർ നേതൃത്വം നൽകി.