എഡ്യുഫെസ്റ്റ് സംഘടിപ്പിച്ചു
1495073
Tuesday, January 14, 2025 4:33 AM IST
തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിൽ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ‘എഡ്യുഫെസ്റ്റ്’ സംഘടിപ്പിച്ചു. ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു.
അഞ്ചാം ക്ലാസ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 2,360 വിദ്യാർഥികളെയാണ് അവാർഡ് നല്കി ആദരിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലും ശാസ്ത്ര, കായിക മേളയിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രിൻസിപ്പൽ ഒ.വി. സാജു, പ്രധാനാധ്യാപിക ദീപ എസ്. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷിബു നാലുപുരയ്ക്കൽ സംവിധാനം നിർവഹിച്ച്, സ്കൂളിലെ വിദ്യാർഥികൾ അഭിനയിച്ച മയക്കുമരുന്നിനെതിരെയുള്ള ഹ്രസ്വചിത്രം ‘പ്രാർത്ഥന’ ഇ.ജി. ബാബു പ്രകാശനം ചെയ്തു.