ഹണി റോസിന്റെ പരാതി : രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ പോലീസിന്റെ നിലപാട് തേടി
1495082
Tuesday, January 14, 2025 4:44 AM IST
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടി. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കോടതിയെ സമീപിച്ചത്.
എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27നകം വിശദീകരണം നല്‍കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.