ഭരണഘടനാ അവകാശങ്ങളില്‍ ജനത ബോധവാന്മാരാണെന്ന് സഞ്ജയ് ആര്. ഹെഗ്ഡെ
1495078
Tuesday, January 14, 2025 4:33 AM IST
കൊച്ചി: ഭരണഘടനാ അവകാശങ്ങളില്‍ ഇന്ന് ജനത ബോധവാന്മാരാണെന്നും അതിന് മാറ്റം വരുത്തിയാല്‍ ചോദ്യം ചെയ്യാനും തിരികെ കൊണ്ടുവരാനും പൊതുസമൂഹം തയാറാണെന്നും ഭരണഘടനാ വിദഗ്ധനും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ആര്. ഹെഗ്ഡെ.
ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാവറ കള്‍ച്ചറല്‍ സെന്ററും പ്രവാസി ലീഗല്‍ സെല്ലും ചേര്‍ന്നാണ് പ്രഭാഷണം സംഘടിപ്പിച്ചത്. പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു, മനുഷ്യാവകാശ കമ്മീഷന് മുന്‍ ആക്ടിംഗ് ചെയര്മാന് പി. മോഹനദാസ്, അഡ്വ. ഷിബി ബിനു എന്നിവര്‍ പ്രസംഗിച്ചു.