ടി.എച്ച്. മുസ്തഫ വികസന കുതിപ്പ് സൃഷ്ടിച്ചു: വി.പി. സജീന്ദ്രൻ
1494823
Monday, January 13, 2025 4:43 AM IST
കോലഞ്ചേരി: ഭക്ഷ്യ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച നേതാവാണ് അന്തരിച്ച ടി.എച്ച്. മുസ്തഫയെന്നും കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ചെറുതും വലുതുമായ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഹോസ്പിറ്റലുകൾ മൃഗാശുപത്രികൾ മാവേലി സ്റ്റോറുകൾ വിവിധ ഗവൺമെൻറ് സ്ഥാപനങ്ങൾ എന്നിവ തുടങ്ങുവാൻ ടി.എച്ച്. മുസ്തഫക്ക് കഴിഞ്ഞുവെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പറഞ്ഞു.
മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മംഗലത്തുനടയിൽ സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം ചെയർമാനും ജില്ലാ സെക്രട്ടറിയുമായ സി.പി. ജോയി, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.വി. എൽദോ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ ജയിംസ് പാറേക്കാട്ടിൽ,
മാത്യു കുരുമോളത്ത്, ജനറൽ സെക്രട്ടറിമാരായ അനു ഇ. വർഗീസ്, എം.എസ്. ഭദ്രൻ, ടി.ഒ. പീറ്റർ, എം.ടി. തങ്കച്ചൻ, ലോഹിദാ നായർ , സാജു പുന്നക്കൽ, വി.കെ. ജോൺ, പി.എം. തമ്പി, മാത്യു വി. ഡാനിയൽ, ബിജു വർഗീസ്, ടി.എം. ജോയ് എന്നിവർ പ്രസംഗിച്ചു.